
കൊച്ചി: അസംസ്‌കൃത വസ്തുക്കളുടെ വില ഗണ്യമായി വർദ്ധിച്ചതോടെ കൊറുഗേറ്റഡ് ബോക്‌സിന്റെ വിലയിൽ 15 ശതമാനം വർദ്ധനവ് അനിവാര്യമെന്ന് കേരള കൊറുഗേറ്റഡ് ബോക്‌സ് മാനുഫാക്ചറിംഗ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു കാർഡ്‌ബോർഡ് പെട്ടി നിർമ്മാണത്തിലെ പ്രധാന അസംസ്‌കൃത വസ്തുവായ ക്രാഫ്റ്റ് പേപ്പറിന്റെ വില ഒരുമാസത്തിനുള്ളിൽ ടണ്ണിന് 3000 രൂപ വർദ്ധിച്ചു. ക്രാഫ്റ്റ് പേപ്പർ നിർമ്മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ യു.എസ്, യു.കെ എന്നിവടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുകയാണ്. ഈ സാഹചര്യത്തിൽ വില വർദ്ധിപ്പിക്കാൻ നിർമ്മാതാക്കൾ നിർബദ്ധിതരായതെന്ന് കെ.സി.ബി.എം.എ പ്രസിഡന്റ് രാജീവ് ജി, സെക്രട്ടറി സത്യൻ മലയത്ത് എന്നിവർ പറഞ്ഞു.