
കൊച്ചി: മടങ്ങിയെത്തിയവർ ഉൾപ്പെടെയുള്ള പ്രവാസികളുടെ ജീവിത ഭദ്രത ഉറപ്പു വരുത്തുമെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. പ്രവാസി പെൻഷൻ ഹോൾഡേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡന്റ് പ്രവാസി ബന്ധു ഡോ.എസ്.
അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.
സംഘടനയുടെ വെബ് സൈറ്റ് www.pphakerala.com സംസ്ഥാന പൊലീസ് കംപ്ലയിന്റ് അതോറിട്ടി ചെയർമാൻ ജസ്റ്റിസ്
വി. കെ. മോഹൻ പ്രകാശനം ചെയ്തു. സംസ്ഥാന പ്രസിഡന്റായി പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ്, ജനറൽ സെക്രട്ടറിയായി സുലൈമാൻ ഖനി, ട്രഷററായി നാസർ വള്ളക്കടവ് ഉൾപ്പെടെ 55 അംഗ എക്സിക്യുട്ടിവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.