 
തൃപ്പൂണിത്തുറ: ലോക വയോജന ദിനത്തോടനുബന്ധിച്ച് എരൂർ സർവീസ് സഹകരണസംഘവും സന്നദ്ധ സംഘടനയായ രജതരേഖയും സംയുക്തമായി തൃപ്പൂണിത്തുറ ശ്രീനാരായണ ജംഗ്‌ഷനിൽനിന്ന് കൂട്ടനടത്തം സംഘടിപ്പിച്ചു. ഡോ. പടിയാർ മെമ്മോറിയൽ ഹോമിയോപ്പതി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. രാധേഷ് ഫ്ലാഗ് ഓഫ് ചെയ്തു. രജതരേഖ പ്രസിഡന്റ് ശ്രീകുമാർ നേതൃത്വം നൽകി. തുടർന്ന് എരൂർ സർവീസ് സഹകരണസംഘം അങ്കണത്തിൽ നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം സംഘം പ്രസിഡന്റ് പി.ജി. സുധികുമാർ നിർവഹിച്ചു.