
മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വളപ്പിൽ നിന്ന് മരങ്ങൾ മുറിച്ചുകടത്തിയതായി പരാതി. സ്കൂൾ ഗ്രൗണ്ടിന് ചുറ്റും നിന്ന വിലപിടിപ്പുള്ള മരങ്ങളാണ് മുറിച്ചു കടത്തിയതെന്ന് സി.പി.എം ഹൈസ്കൂൾ ബ്രാഞ്ച് സെക്രട്ടറി കെ .എൻ. നാസർ പറഞ്ഞു. പത്തോളം മരങ്ങളാണ് മുറിച്ചു കടത്തിയത്. മരങ്ങൾ മുറിച്ച് കടത്തിയവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുമെന്ന് കെ .എൻ. നാസർ പറഞ്ഞു. സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമം നടക്കുണ്ടെന്നും നാസർ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രിക്കും ഡി.ഇ.ഒക്കും വനം വകുപ്പിനും ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കും നാസർ പരാതി നൽകി.