ph
ആലുവ അദ്വൈത ആശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ ഉദ്ഘാടനം നിർവഹിക്കുന്നു.

കാലടി: സർവമത സമ്മേളനത്തിന്റെ നൂറാം വാർഷികം സഹൃദയ കലാവേദി ആൻഡ് ലൈബ്രറിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. ശ്രീനാരായണഗുരു, അയ്യങ്കാളി ചട്ടമ്പിസ്വാമി ജന്മദിനങ്ങൾ സമന്വയിപ്പിച്ച് സംഘടിപ്പിക്കാറുള്ള നവോത്ഥാന സദസ് ഇക്കുറി സർവമത സമ്മേളന ശതാബ്ദിയായാണ് നടത്തിയത്. ആലുവ അദ്വൈത ആശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ ഉദ്ഘാടനം നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് ടി.എൽ. പ്രദീപ് അദ്ധ്യക്ഷനായി. ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം. ആർ. സുരേന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിജു പള്ളിപ്പാടൻ, ആനി ജോസ്, വിജി രജി, മേഘ പ്രസാദ് എന്നിവർ സംസാരിച്ചു. ടി.സി. ബാനർജി, പി.പി. സുരേന്ദ്രൻ, എം.കെ. ഷിജി എന്നിവർ നേതൃത്വം നൽകി.