കൊച്ചി: ലോക ഹൃദയദിനത്തിന്റെ ഭാഗമായി അമൃത ആശുപത്രിയിൽ വാക്കത്തണും സൗജന്യ ഹൃദയ പരിശോധന ക്യാമ്പും സംഘടിപ്പിച്ചു. ഗ്യാസ്ട്രോ എൻട്രോളജി ക്ലിനിക്കൽ അസോസിയേറ്റ് പ്രൊഫസർ ഡോ. പ്രിയ നായർ ഉദ്ഘാടനം ചെയ്തു. കാർഡിയോളജി മേധാവി ഡോ. രാജേഷ് തച്ചത്തൊടിയിൽ, ക്ലിനിക്കൽ അസോസിയേറ്റ് പ്രൊഫസർ ഡോ. സരിത ശേഖർ എന്നിവർ ഹൃദയദിനസന്ദേശം നൽകി. സെന്റർ ഒഫ് എക്സലൻസ് ഇൻ കാർഡിയാക് സയൻസസിലെ ഡോക്ടർമാർ, ജീവനക്കാർ, വിദ്യാർത്ഥികൾ എന്നിവരുൾപ്പെടെ 150 ലധികംപേർ പരിപാടിയിൽ പങ്കെടുത്തു.