u
ഭാസ്കരൻ

ചോറ്റാനിക്കര: അടിയാക്കൽ പാലത്തിന് 100 മീറ്റർ മാറി തോട്ടിൽ നിന്ന് മൃതദേഹം കണ്ടെത്തി. വയനാട് സുൽത്താൻബത്തേരി തേറമ്പിൽ കരുണാകരന്റെ മകൻ ഭാസ്കരന്റെ (60) മൃതദേഹമാണ് പുല്ലിൽ തങ്ങിനിൽക്കുന്ന നിലയിൽ ഇന്നലെ ഉച്ചയോടെ കണ്ടെത്തിയത്. ചോറ്റാനിക്കര എസ്.ഐ റോയിയുടെ നേതൃത്വത്തിൽ മേൽനടപടി സ്വീകരിച്ചു.

രണ്ടുദിവസം മുമ്പ് ഭാസ്കരന്റെ ഇലക്ഷൻ ഐഡി കാർഡ് ഉൾപ്പെടുന്ന ബാഗ് അടിയാക്കൽ പാലത്തിൽനിന്ന് പൊലീസിന് ലഭിച്ചിരുന്നു. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഇന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.