കുറുപ്പംപടി: നെടുങ്ങപ്ര സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പാനലിന് വിജയം. സായി പുല്ലൻ , വി.സി രവി, എൽദോസ് കെ. ചെറിയാൻ, ജിനോജ് സാജൻ, എൽദോ നാരിയലി, പ്രതീഷ് ടി. കുരുവിള, ജോയി കണ്ണാടൻ, എൽദോ വർഗീസ്, സണ്ണി കോച്ചേരി, ബിനു കെ.വി, ആലീസ് പോൾ, ജെസ്സി പൗലോസ്, ജിസ്മോൾ കുരിയാച്ചൻ എന്നിവരാണ് വിജയിച്ചത്.