
കോതമംഗലം: 22 വർഷമായി സ്വർണാഭരണ നിർമ്മാണ വിതരണ രംഗത്ത് സജീവ സാന്നിദ്ധ്യമായ ജെയ്‌കോ ഗോൾഡ് മാനുഫാക്‌ച്ചേർസ് ആൻഡ് ഹോൾസെയിൽ ഡീലേഴ്സിന്റെ സഹോദര സ്ഥാപനമായ ജെയ്‌കോ ജുവൽസിന്റെ നാലാമത് ഷോറൂം കോതമംഗലത്ത് പ്രവർത്തനമാരംഭിച്ചു. ലൈറ്റ് വെയ്റ്റ് ആഭാരണങ്ങളുടെ കേരളത്തിലെ നമ്പർ വൺ ജ്വല്ലറിയാണ് ജെയ്‌കോ.ചലച്ചിത്ര താരം ലക്ഷ്മി നക്ഷത്ര ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിച്ചു, സിനിമാതാരം ബിനിഷ് ബാസ്റ്റിൻ, ഡീൻ കുര്യാക്കോസ് എം.പി, ആന്റണി ജോൺ എം.എൽ.എ, മുൻസിപ്പൽ കൗൺസിലർ ഷിബു കുര്യാക്കോസ്, ജെയ്‌കോ ജുവൽസ് ഉടമ ഡോ.ജെയ്‌മോൻ വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.