ആലങ്ങാട്: സ്കൂൾ കുട്ടികൾക്കായി ഡോ. ടോണി ഫെർണാണ്ടസ് ഐ ഹോസ്പിറ്റലുമായി സഹകരിച്ച് ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച നേത്രപരിശോധന ക്യാമ്പ് (തെളിച്ചം) കരുമാല്ലൂർ മനക്കപ്പടി ഗവ. എൽ.പി സ്കൂളിൽ ബ്ലോക്ക് പ്രസിഡന്റ് രമ്യ തോമസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു അദ്ധ്യക്ഷയായി. ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മേനാച്ചേരി, ബ്ളോക്ക് പഞ്ചായത്ത് മെമ്പർ വി.പി. അനിൽകുമാർ, ഗ്രാമപഞ്ചായത്ത് മെമ്പർ കെ.എം. ലൈജു, ബി.ഡി.ഒ എം.കെ. ഷിബു, സ്കൂൾ ഹെഡ്മിസ്ട്രസ് സുധ തുടങ്ങിയവർ സംബന്ധിച്ചു.