velan

പെരുമ്പാവൂർ: കേരള വേലൻ മഹാസഭ കുന്നത്തുനാട് താലൂക്ക് കമ്മിറ്റി വാർഷിക പൊതുയോഗം ജനറൽ സെക്രട്ടറി എം.എസ്. ബാഹുലേയൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് വി.എസ്. പുരുഷോത്തമന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.ജി. മനോജ്കുമാർ, വി.എൻ. പ്രഭാകരൻ, എം.വി.ഗോപീദാസൻ, സജി തായ്മംഗലം എന്നിവർ സംസാരിച്ചു. ഭാരവാഹികളായി വി.എസ്. പുരുഷോത്തമൻ (പ്രസിഡന്റ്) കെ.എൻ. ശശികുമാർ (സെക്രട്ടറി), എ.ജി. അർജ്ജുനൻ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.