പെരുമ്പാവൂർ: ഇരിങ്ങോൾ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവവും നവരാത്രി പൂജയും നാളെ മുതൽ 13 വരെ വിവിധ പരിപാടികളോടെ നടക്കും. 3ന് വൈകിട്ട് 7ന് നവരാത്രി സംഗീതോത്സവം ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ്മ ഉദ്ഘാടനം ചെയ്യും. 7.30ന് ടി.എച്ച്. ബാലസുബ്രഹ്മണ്യം അവതരിപ്പിക്കുന്ന വയലിൻ സോളോ. വെള്ളിയാഴ്ച വൈകിട്ട് 6ന് സോപാന സംഗീതം, 7ന് പുല്ലാങ്കുഴൽ ഫ്യൂഷൻ. ശനിയാഴ്ച വൈകിട്ട് ദീപാരാധനക്ക് ശേഷം വയലിൻ ആൻഡ് മൃദംഗം കച്ചേരി, 7ന് നൃത്താർച്ചന. ഞായറാഴ്ച വൈകിട്ട് 7ന് സംഗീത കച്ചേരി. തിങ്കളാഴ്ച വൈകിട്ട് 7ന് നൃത്തസന്ധ്യ,​ ചൊവ്വാഴ്ച വൈകിട്ട് 7ന് വീണ ഫ്യൂഷൻ. ബുധനാഴ്ച വൈകിട്ട് 7ന് അരങ്ങേറ്റവും നൃത്തസന്ധ്യയും. 10ന് വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പൂജവെയ്പ്പ്, 7ന് ട്രാക്ക് ഭക്തിഗാനമേള. 11ന് 7ന് നൃത്തനൃത്ത്യങ്ങൾ. 12ന് വൈകിട്ട് 7ന് നൃത്തനൃത്ത്യങ്ങൾ. 13ന് രാവിലെ 5ന് നടതുറപ്പ്, 8ന് പൂജയെടുപ്പ് തുടർന്ന് വിദ്യാരംഭം. 9 മുതൽ സംഗീതാർച്ചന, പ്രഭാത ഭക്ഷണം. ഉച്ചയ്ക്ക് പ്രസാദ സദ്യ, വൈകിട്ട് 7ന് നൃത്തസന്ധ്യ എന്നിവയാണ് പ്രധാന പരിപാടികളെന്ന് വാർത്താസമ്മേളനത്തിൽ ക്ഷേത്രം ഉപദേശക സമിതി ഭാരവാഹികളായ എം.പി. സദാനന്ദൻ, പുഷ്പ ശിവൻ, ആർ. അനിൽകുമാർ എന്നിവർ പറഞ്ഞു.