water

കൊച്ചി: അർബൻ ട്രാൻസ്‌പോർട്ട് ഇന്നൊവേഷനുള്ള ഹഡ്‌കോയുടെ ബെസ്റ്റ് പ്രാക്ടീസ് അവാർഡ് കൊച്ചി വാട്ടർ മെട്രോയ്ക്ക് ലഭിച്ചു. കൊച്ചി വാട്ടർ മെട്രോയുടെ നൂതന സംവിധാനങ്ങൾ വിശദമാക്കി മത്സരത്തിനായി ജനുവരിയിൽ കെ.എം.ആർ.എൽ റിപ്പോർട്ട് നൽകിയിരുന്നു. രാജ്യത്തെ നിരവധി എൻട്രികളിൽ നിന്നാണ് തിരഞ്ഞെടുത്തത്. പരിസ്ഥിതി സൗഹൃദ ഗതാഗതത്തിന് ഊന്നൽ നൽകുന്ന കൊച്ചി വാട്ടർ മെട്രോയിൽ നൂതന വൈദ്യുത ബോട്ടുകളാണ് ഉപയോഗിക്കുന്നത്.

നഗര ഗതാഗത മികവിനു നൽകിയ സംഭാവനയ്ക്കുള്ള അംഗീകാരമായി കെ.എം.ആർ.എല്ലിന് ഒരു ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും ലഭിക്കും. ലോക ആവാസ ദിനത്തോട് അനുബന്ധിച്ച് 9 ന് ന്യൂഡൽഹിയിലെ വിഗ്യാൻ ഭവനിൽ അവാർഡ് സമ്മാനിക്കും.