
ആലുവ: സി.പി.എം പടിഞ്ഞാറെ കടുങ്ങല്ലൂർ നോർത്ത് ബ്രാഞ്ച് സമ്മേളനം ഏരിയ കമ്മിറ്റി അംഗം എ.ഡി. സുജിൽ ഉദ്ഘാടനം ചെയ്തു. മികച്ച സമ്മിശ്ര വിദ്യാർത്ഥി കർഷക അവാർഡ് നേടിയ എസ്.സ്വാദിഷിനെ ആദരിച്ചു. ലോക്കൽ സെക്രട്ടറി പി.വി. സുഗുണാനന്തൻ, കെ. ജനർദ്ദനൻ എന്നിവർ സംസാരിച്ചു. പുതിയ ബ്രാഞ്ച് സെക്രട്ടറിയായി സലികുമാറിനെ തിരഞ്ഞെടുത്തു.