mla

ആലുവ: ആലുവ നഗരസഭ ഒന്നാം വാർഡിലെ മംഗലപ്പുഴ അങ്കണവാടി കെട്ടിടം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാചെയർമാൻ എം.ഒ. ജോൺ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ സൈജി ജോളി, പ്രതിപക്ഷ നേതാവ് ഗെയിൽസ് ദേവസി പയ്യപ്പിള്ളി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ലത്തീഫ് പൂഴിത്തറ, ഫാസിൽ ഹുസൈൻ, ലിസ ജോൺസൺ, മിനി ബൈജു, എം.പി. സൈമൺ, കൗൺസിലർമാരായ ശ്രീലത വിനോദ് കുമാർ, എൻ. ശ്രീകാന്ത്, ജെയിസൺ പീറ്റർ, ഇന്ദിര ദേവി എന്നിവർ സംസാരിച്ചു. അൻവർ സാദത്ത് എം.എൽ.എ അനുവദിച്ച 10 ലക്ഷം ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്.