ആലുവ: ചുണങ്ങംവേലി സെന്റ് ജോസഫ്‌സ് യു.പി സ്‌കൂൾ പൂർവ വിദ്യാർത്ഥി സംഘടനയായ 'സാഞ്ചോസ' കുടുംബസംഗമവും ഓണാഘോഷവും സീനിയർ പൂർവ വിദ്യാർത്ഥി വി.എസ്. ജോസഫ് ഉദ്ഘാടനം ചെയ്തു. സംഘടനാ പ്രസിഡന്റ് അഡ്വ. കെ.എ. ആന്റണി അദ്ധ്യക്ഷനായി. സ്‌കൂൾ ഹെഡ്മിസ്ട്രസ് സി. ജെസ്‌പ്രിയ എസ്.ഡി, സാഞ്ചോസ സെക്രട്ടറി സൈമൺ പൊള്ളയിൽ, അബ്ദുൽഖാദർ, മോളി ബോബൻ, ഷിബു സെബാസ്റ്റ്യൻ, ബാബു കെ. വർഗീസ് എന്നിവർ സംസാരിച്ചു.