മൂവാറ്റുപുഴ: സി.പി.എം മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോടിയേരി ബാലകൃഷ്ണൻ അനുസ്മരണയോഗം സംഘടിപ്പിച്ചു. ജില്ല സെക്രട്ടറിയറ്റ് അംഗം പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. എരിയ കമ്മിറ്റി അംഗം എം.ആർ. പ്രഭാകരൻ അദ്ധ്യക്ഷനായി. മൂവാറ്റുപുഴ കാവുങ്കര വെസ്റ്റ് ബ്രാഞ്ച് അംഗം ഒ.എ. ബഷീർ ഓണക്കുറ്റിക്കുടിയിൽ വരച്ച കോടിയേരി ബാലകൃഷ്ണന്റെ ചിത്രം ജില്ല കമ്മിറ്റി അംഗം അഡ്വ. പി.എം. ഇസ്മയിൽ അനാച്ഛാദനം ചെയ്തു. ഏരിയ സെക്രട്ടറി കെ.പി. രാമചന്ദ്രൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ സി.കെ. സോമൻ, സജി ജോർജ് എന്നിവർ സംസാരിച്ചു.