തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ പൈതൃക പഠനകേന്ദ്രത്തിന്റെ രാമവർമ്മ പരീക്ഷിത്ത് തമ്പുരാൻ പുരസ്‌കാരം ഭാഷാ പണ്ഡിതൻ ഡോ. ധർമ്മരാജ് അടാട്ടിന് മന്ത്രി സജി ചെറിയാൻ സമ്മാനിച്ചു. ഹിൽപാലസ് പുരാവസ്തു മ്യൂസിയം ഓഡിറ്റോറിയത്തിൽനടന്ന ചടങ്ങിൽ അനൂപ് ജേക്കബ് എം.എൽ.എ അദ്ധ്യക്ഷനായി. തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് മുഖ്യാതിഥിയായി. പൈതൃക പഠനകേന്ദ്രം ഡയറക്ടർ ജനറൽ ഡോ. എം.ആർ. രാഘവവാരിയർ രചിച്ച് പൈതൃകപഠനകേന്ദ്രം പ്രസിദ്ധീകരിക്കുന്ന മലബാറിന്റെ രേഖാപൈതൃകം എന്ന പുസ്തകത്തിന്റെ ആദ്യകോപ്പി അനൂപ് ജേക്കബ് എം.എൽ.എയ്ക്ക് നൽകി മന്ത്രി സജി ചെറിയാൻ പ്രകാശിപ്പിച്ചു. ഭരണസമിതി അംഗം സി. ബാലൻ, ഡോ. അനിൽ വള്ളത്തോൾ, രജിസ്ട്രാർ കെ.വി. ശ്രീനാഥ് എന്നിവർ സംസാരിച്ചു.