
കൊച്ചി: വയനാട് പ്രകൃതിദുരന്ത ബാധിതർക്കായി കേരള ലീഗൽ സർവീസസ് അതോറിട്ടി ഹൈക്കോടതി അഭിഭാഷകർ മുഖേന നടത്തിയ ഓൺലൈൻ കൂടികാഴ്ചയിലൂടെ നൂറോളം പേർക്ക് നിയമ സഹായം. ബാങ്ക് ജപ്തി നടപടികൾ, വീട്/ കൃഷി മറ്റു സ്വത്തു വകകൾക്കുണ്ടായ നാശ നഷ്ടങ്ങൾ, ഭൂരേഖ, ആധാർ, പാസ്പോർട്ട്, ജനന സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ നഷ്ടപ്പെടൽ തുടങ്ങിയ പരാതികളാണ് ഉന്നയിക്കപ്പെട്ടത്. കെൽസ എക്സിക്യുട്ടീവ് ചെയർമാൻ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിന്റെ നിർദേശപ്രകാരം കഴിഞ്ഞ ഒരു മാസമായി നടന്ന ഓൺലൈൻ നിയമ സഹായ അദാലത്തിനു കെൽസ മെമ്പർ സെക്രട്ടറി സി. എസ്. മോഹിത് നേതൃത്വം നൽകി.