ഫോർട്ടുകൊച്ചി: പ്രൊഫ.കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ചലച്ചിത്ര ഗാനാലാപന മത്സരം മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കെ.വി. തോമസ്, എം.എൽ.എമാരായ കെ.ജെ. മാക്സി, ദലീമ ജോജോ, സംഗീത സംവിധായകൻ ബേണി ഇഗ്നേഷ്യസ്, കൗൺസിലർ ആന്റണി കുരീത്തറ, കെ.എം. റിയാദ്, പ്രൊഫ. കെ.വി .തോമസ്, അബ്ദുല്ല മട്ടാഞ്ചേരി എന്നിവർ പ്രസംഗിച്ചു.
എം.കെ. അർജുനൻ മാസ്റ്റർ മെമ്മോറിയൽ ട്രോഫിക്കായി ഹയർ സെക്കൻഡറി തലത്തിൽ നടന്ന മത്സരത്തിൽ മനുരത്തനം, അനുപമ. കെ. ദ്രാവിഡ, കാർമൽ റൂത്ത് എന്നിവരും എച്ച്. മെഹബൂബ് മെമ്മോറിയൽ ട്രോഫിക്ക് ഹൈസ്കൂൾ തലത്തിൽ നടന്ന മത്സരത്തിൽ സെറിലിയ അന്നം, ശ്രീഹരി സി.എസ്, നുവൽജോൺ എന്നിവരും സി.ഒ ആന്റോ മെമ്മോറിയൽ ട്രോഫിക്കായി നടന്ന യു.പി വിഭാഗം മത്സരത്തിൽ ആൻമരിയ സിസിലി, ശ്രേയ സുധീർ, ആൽവിൻ ജെറി എന്നിവരും ഗസൽ ഉമ്പായി മെമ്മോറിയൽ ട്രോഫിക്കായി എൽ.പി വിഭാഗത്തിൽ ദക്ഷ രൂപേഷ്, ആൽഫ്രഡ് സെക്ടസ്, ആൽമിക ജോൺസൺ എന്നിവരും വിജയികളായി. സംവിധായകനും തിരക്കഥാകൃത്തുമായ രൺജി പണിക്കർ സമ്മാനദാനം നിർവഹിച്ചു.