
രാമമംഗലം: ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കിഴുമുറി വാഴയിൽ അരുണാണ് (27) മരിച്ചത്. കഴിഞ്ഞദിവസം കൂത്താട്ടുകുളം പൈറ്റക്കുളത്തായിരുന്നു അപകടം. കൂത്താട്ടുകുളത്തു സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരനായിരുന്ന അരുൺ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടത്തിൽപ്പെട്ടത്. തെള്ളകത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഗോപിയുടെയും ഗീതയുടെയും മകനാണ്. ഭാര്യ: അമൃത.