kodiyeri
തുറവൂരിൽ നടന്ന കോടിയേരി ബാലകൃഷ്ണൻ അനുസ്മരണം സി.ബി.ദേവദർശൻ ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: സി.പി.എം സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ രണ്ടാം ചരമവാർഷിക ദിനം അങ്കമാലി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തുറവൂരിൽ ആചരിച്ചു. അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.ബി. ദേവദർശനൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി അഡ്വ. കെ.കെ. ഷിബു അദ്ധ്യക്ഷനായി. ജീമോൻ കുര്യൻ, കെ.പി. റെജീഷ്, കെ.വൈ. വർഗീസ്, ജിഷ ശ്യാം, ഗ്രേസി ദേവസി, കെ.പി. രാജൻ തുടങ്ങിയവർ സംസാരിച്ചു.