കൂത്താട്ടുകുളം: പാലക്കുഴ ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്ന് 37 ലക്ഷം രൂപ മുടക്കി പണി തീർത്ത വഴിയോര വിശ്രമകേന്ദ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. ജയ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിജു മുണ്ടുപ്ലാക്കിൽ അദ്ധ്യക്ഷനായി. കുടുംബശ്രീ നടത്തുന്ന കഫെ, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക വിശ്രമ മുറികൾ, ഫീഡിങ് റൂം, ശുചി മുറികൾ തുടങ്ങിയ സൗകര്യങ്ങൾ വിശ്രമകേന്ദ്രത്തിലുണ്ട്. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എൻ.കെ. ജോസ് ,ആലീസ് ഷാജു, സിബി ജോർജ്, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ എൻ.കെ. ഗോപി, സലി ജോർജ്, ജിബി സാബു തുടങ്ങിയവർ പങ്കെടുത്തു.