കൊച്ചി: എറണാകുളം അയ്യപ്പൻകോവിലിൽ നവരാത്രി ആഘോഷം ഇന്ന് ആരംഭിക്കും. 13ന് സമാപിക്കും. ഇന്ന് വൈകിട്ട് ഏഴിന് മഹാഭഗവതിപൂജ, 7.15ന് നവരാത്രി ഉദ്ഘാടനം. നാളെ രാവിലെ എട്ടരയ്ക്ക് മഹാഭഗവതിപൂജ, വൈകിട്ട് ആറരയ്ക്ക് ശക്തിസ്വരൂപിണി പൂജ. 5,6,7,8 തീയതികളിൽ രാവിലെ മഹാലക്ഷ്മിപൂജ, വൈകിട്ട് ശക്തിസ്വരൂപിണിപൂജ. 9ന് രാവിലെ എട്ടരയ്ക്ക് ദുർഗാപൂജ, വൈകിട്ട് ആറരയ്ക്ക് സരസ്വതിപൂജ. 10ന് വൈകിട്ട് ആറരയ്ക്ക് പൂജവയ്പ്. 11ന് രാവിലെ എട്ടരയ്ക്ക് ലക്ഷ്മിപൂജ, വൈകിട്ട് ആറരയ്ക്ക് ദുർഗാപൂജ. 12ന് രാവിലെ എട്ടരയ്ക്ക് ദുർഗാപൂജ, വൈകിട്ട് ആറരയ്ക്ക് കാളീപൂജ. 13ന് രാവിലെ ഏഴിന് സരസ്വതിപൂജ, 7.20ന് പൂജയെടുപ്പ്. ഏഴരയ്ക്ക് വിദ്യാരംഭം.