ചോറ്റാനിക്കര; മുളന്തുരുത്തി ചെങ്ങോല പാടം റെയിൽവേ ഓവർ ബ്രിഡ്ജിന്റെ നിർമ്മാണം ഉടൻ പൂർത്തിയാക്കണമെന്നും ചെങ്ങോല പാടം സർവീസ് റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി മുളന്തുരുത്തി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി.
ചോറ്റാനിക്കര മണ്ഡലം പ്രസിഡന്റ് എൻ.എം.സുരേഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം പി.കെ. സജോൾ മുഖ്യപ്രഭാഷണം നടത്തി. എം. ഐ. സാജു, ഐവാൻ, കെ.ആർ. തിരുമേനി, റെജി തുടങ്ങിയവർ സംസാരിച്ചു.