പെരുമ്പാവൂർ: ശ്രീനാരായണ സുഹൃദ് സദസ് ജില്ലാ കൺവൻഷൻ 6ന് ഉച്ചകഴിഞ്ഞ് 2ന് പെരുമ്പാവൂർ അപ്പൂസ് ഓഡിറ്റോറിയത്തിൽ ചേരും. സംസ്ഥാന വർക്കിംഗ് ചെയർമാൻ അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ അദ്ധ്യക്ഷനാകും. വർക്കിംഗ് ചെയർമാൻ അഡ്വ.ആർ. അജന്തകുമാർ ജനറൽ കൺവീനർ പി.പി. രാജൻ, വി.കെ. ഹരിഹരൻ തുടങ്ങിയവർ പ്രസംഗിക്കും. യോഗത്തിൽ എറണാകുളം ജില്ലാ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുക്കും