
അങ്കമാലി: ശാന്തി നഗർ റെസിഡന്റ്‌സ് അസോസിയേഷൻ വാർഷിക പൊതു യോഗം 85 വയസ് പൂർത്തീകരിച്ച എം.ഡി. വർഗീസ് മൂലനും കുര്യൻ മട്ടത്തും ചേർന്ന് ഉദ്ഘാടനം ചെയ്തു. പ്രിസിഡന്റ് എം.വി. മോഹനൻ അദ്ധ്യഷ്യത വഹിച്ചു. സെക്രട്ടറി പി.വി. ജോണി,എം.വി വിൽസൺ എന്നിവർ പ്രസംഗിച്ചു. അസോസിയേഷൻ അംഗ കുടുംബങ്ങളിലെ സ്ഥലങ്ങൾ കൃഷിക്ക് ഉപയുക്തമാക്കുവാനും കൃഷി ഭവനുമായി ബന്ധപ്പെട്ട് ആധുനിക കാർഷിക വിജ്ഞാനം വർദ്ധിപ്പിക്കുന്നതിനു പരിശീലിന ക്ലാസുകൾ സംഘടിപ്പിക്കുന്നതിനും വാർഷ പൊതുയോഗം തീരുമാനിച്ചു. മികച്ച വിജയം കരസ്ഥമാക്കിയവർക്ക് പഞ്ചായത്ത് അംഗം സാലി വിൽസൺ അവാർഡുകൾ നൽകി.