manja
മാഞ്ഞാലി കോൺഗ്രസ് ഹൗസിൽ സംഘടിപ്പിച്ച ഗാന്ധിജയന്തിദിനാചരണത്തിൽ മണ്ഡലം പ്രസിഡന്റ് ടി.എ മുജീബ് പതാക ഉയർത്തുന്നു

കരുമാല്ലൂർ: കോൺഗ്രസ് കരുമാലൂർ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാഞ്ഞാലി കോൺഗ്രസ് ഹൗസിൽ ഗാന്ധിജയന്തിദിനം ആചരിച്ചു. മണ്ഡലം പ്രസിഡന്റ് ടി.എ. മുജീബ് പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്ക് എക്‌സിക്യുട്ടീവ് ഡയറക്ടർ ടി.എ. നവാസ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് പി.എ. സക്കീർ, ജനറൽ സെക്രട്ടറിമാരായ വി.എം. അബ്ദുൽ കലാം, കെ.എ. അനസ്, എം.എച്ച് അബ്ദുറഹ്മാൻകുട്ടി, എ.എം. അബ്ദുൽസലാം, എം,എം. ഉദയൻ, എം.എ. ബദറുദ്ദീൻ, എം.എ. തബ്‌സീർ, എ.എ ഷമീർ, എ.എ. സഹീർ, പി.എ. സിയാദ്, എ.എ മുഹമ്മദ് നവാബ്, പി.എ. സുരേഷ്, ഷാനവാസ്, മുഹമ്മദ് അസീം, എ.എ. കുഞ്ഞുമുഹമ്മദ്, അബ്ദുൽ ജലീൽ തുടങ്ങിയവർ പങ്കെടുത്തു.