 
തൃപ്പൂണിത്തുറ: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തിൽ മെഗാ ശുചീകരണയജ്ഞം നടത്തി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടത്തിയ ശുചിത്വപദയാത്ര അന്ധകാരത്തോട്ടിൽ അവസാനിച്ചു. ശുചീകരണയജ്ഞം കളക്ടർ എൻ.എസ്.കെ ഉമേഷ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് അദ്ധ്യക്ഷയായി. വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സി.എ. ബെന്നി, ജയ പരമേശ്വരൻ, ദീപ്തി സുമേഷ്, ശ്രീലത മധുസൂദനൻ, യു.കെ. പീതാംബരൻ, കൗൺസിലർമാർ, നഗരസഭ സെക്രട്ടറി പി.കെ. സുഭാഷ്, ക്ലീൻ സിറ്റി മാനേജർ എസ്.സഞ്ജീവ്കുമാർ, എൻ.എസ്.എസ് വോളണ്ടിയർമാർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.