kothamangalam
എ.ഐ.ടി.യു.സി മണ്ഡലം സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി കെ.എം ദിനകരൻ ഉദ്ഘാടനം ചെയ്യുന്നു

കോതമംഗലം: ചെത്ത്- മദ്യം വ്യവസായ തൊഴിലാളി യൂണിയൻ എ.ഐ.ടി.യു.സി കോതമംഗലം മണ്ഡലം സമ്മേളനം സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.എം.ദിനകരൻ ഉദ്ഘാടനം ചെയ്തു. സി. അച്യുതമേനോൻ സ്മാരക മന്ദിരത്തിൽ ചേർന്ന സമ്മേളനത്തിൽ പി.എം.ശിവൻ അദ്ധ്യക്ഷനായി. ഇ.കെ. ശിവൻ പ്രവർത്തക റിപ്പോർട്ട് അവതരിപ്പിച്ചു. എം.എസ്. ജോർജ്, ശാന്തമ്മ പയസ്, പി.ടി. ബെന്നി, അഡ്വ. കെ.എസ്. ജ്യോതികുമാർ, ശരത് ശശി, എം.ആർ. രാജേഷ്, കെ.ഡി. സുരേഷ് എന്നിവർ പ്രസംഗിച്ചു. വിരമിച്ച തൊഴിലാളികളെ സമ്മേളനത്തിൽ ആദരിച്ചു.