 
പറവൂർ: ലോകവയോജന ദിനത്തോടനുബന്ധിച്ച് ആലുവ ശ്രീനാരായണഗിരിയിൽ എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ ഭാരവാഹികൾ സന്ദർശിച്ച് അമ്മമാരോടൊപ്പം സന്തോഷം പങ്കുവച്ചു. യൂണിയൻ കൺവീനർ ഷൈജു മനക്കപ്പടി, ഡയറക്ടർ ബോർഡ് അംഗം പി.എസ്. ജയരാജ്, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ ഡി. ബാബു, കമ്മിറ്റി അംഗങ്ങളായ ഡി. പ്രസന്നകുമാർ, കണ്ണൻ കൂട്ടുകാട്, മൈക്രോ കോ ഓർഡിനേറ്റർമാരായ ജോഷി പല്ലേക്കാട്, എ.എൻ. ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.