വൈപ്പിൻ: ഞാറക്കൽ ബാലഭദ്രക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. ദീപാരാധനക്ക് ശേഷം ഗ്രന്ഥസമർപ്പണം, പൂജാദ്രവ്യസമർപ്പണം, അന്നദാനത്തിനുള്ള സമർപ്പണം എന്നിവ നടക്കും. നാളെ രാവിലെ 10ന് ഭൂമിപൂജ, ശനിയാഴ്ച മഹാമൃത്യുജ്ഞയ ഹോമം, 6ന് കുമാരി പൂജ, 7ന് സ്വയംവര പാർവതിപൂജ, 8ന് സർവകാര്യസിദ്ധിപൂജ, 9ന് ചക്രാബ്ജപൂജ 10ന് രാവിലെ 10ന് നവഗ്രഹശാന്തിഹോമം, ദീപാരാധനക്ക് ശേഷം പൂജവയ്പ്, തുടർന്ന് കൈകൊട്ടിക്കളി. 11ന് രാവിലെ ശ്രീചക്രപൂജ, ദീപാരധനക്ക് ശേഷം കൈകൊട്ടിക്കളി, 12ന് രാവിലെ നവാഹയജ്ഞസമർപ്പണം, ദീപാരാധനക്ക് ശേഷം നൃത്തനൃത്യങ്ങൾ, 13ന് രാവിലെ 7മുതൽ സരസ്വതിപൂജയും പൂജയെടുപ്പും വിദ്യാരംഭവും തുടർന്ന് സംഗീതാർച്ചന.