kothamangalam

കോതമംഗലം: ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോതമംഗലം - കവളങ്ങാട് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധി സ്മൃതി സംഗമവും അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ അദ്ധ്യക്ഷനായതിന്റെ നൂറാം വാർഷികവും പുഷ്പാർച്ചനയും നടത്തി. കോതമംഗലത്ത് കെ.പി.സി.സി അംഗം എ.ജി. ജോർജ്ജും കവളങ്ങാട് ബ്ലോക്ക് പ്രസിഡന്റ് ബാബു ഏല്യസും ഉദ്ഘാടനം ചെയ്തു. ഷമീർ പനക്കൽ, ജൈയ് മോൻ ജോസ് എന്നിവർ അദ്ധ്യക്ഷരായി. കെ.പി. ബാബു,സൈജന്റ് ചാക്കോ, എം. എസ്. എൽദോസ്, എബി എബ്രഹാം, എൽദോസ് കീച്ചേരി, നോബിൾ ജോസഫ്, അനൂപ് കാസിം, പി.എം നവാസ്, പി.ആർ. അജി, സലിം മംഗലപാറ തുടങ്ങിയവർ പ്രസംഗിച്ചു.