വൈപ്പിൻ: എസ്.എൻ.ഡി.പി യോഗം ചെറായി നോർത്ത് ശാഖ വാരിശേരി മുത്തപ്പൻ ഭദ്രകാളി ക്ഷേത്രത്തിൽ ഇന്ന് മുതൽ 13 വരെ നവരാത്രി ആഘോഷങ്ങൾ നടക്കും. ദിവസവും വിശേഷാൽപൂജ, 10ന് ദുർഗാഷ്ടമി നാളിൽ വൈകീട്ട് ദീപാരാധനക്ക് ശേഷം പൂജവയ്പ്, 12ന് മഹാനവമി, 13ന് വിജയദശമി നാളിൽ രാവിലെ 7.30ന് സമൂഹാർച്ചന, തുടർന്ന് വിദ്യാമന്ത്രാർച്ചന, 8ന് പൂജയെടുപ്പ്, വിദ്യാരംഭം, അന്നദാനം, ചടങ്ങുകൾക്ക് മേൽശാന്തി എ.ആർ. പ്രകാശൻ കാർമ്മികത്വം വഹിക്കും.