welcare1
വൈറ്റില വെൽകെയർ ഹോസ്പിറ്റലിലെ കംപ്ലീറ്റ് ബ്രെസ്റ്റ് ക്ലിനിക് ആശുപത്രി ചെയർമാൻ പി.എം സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: വൈറ്റില വെൽകെയർ ഹോസ്പിറ്റലിൽ സ്തനാർബുദ ബോധവത്കരണ മാസത്തോടനുബന്ധിച്ച് കംപ്ലീറ്റ് ബ്രെസ്റ്റ് ക്ലിനിക് ആരംഭിച്ചു. ഹോസ്പിറ്റൽ ചെയർമാൻ പി.എം. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ സിബിൻ സെബാസ്റ്റ്യൻ, സി.ഇ.ഒ ഡോ.പി.എസ്. ജോൺ, മെഡിക്കൽ സൂപ്രണ്ട് ഡോ. ജോസഫ് ഫിലിപ്സ്, പ്ലാസ്റ്റിക് സർജൻ ഡോ. മൊഹ്‌സിന സുബൈർ എന്നിവർ പങ്കെടുത്തു.

എല്ലാ ചൊവ്വ, ശനി ദിവസങ്ങളിൽ ക്ലിനിക്കിന്റെ സേവനം ലഭിക്കുമെന്ന് ഡോ. മോഹ്‌സിന പറഞ്ഞു.