
വൈപ്പിൻ: മുനമ്പം ടൂറിസം ബീച്ച് ഹരിതടൂറിസം ബീച്ചായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി നിർമ്മിക്കുന്ന ബട്ടർഫ്ളൈ പാർക്കിന്റെ നിർമ്മാണം തുടങ്ങി. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസിസോമൻ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.എ. സാജിത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, ആദിശങ്കര കോളേജ് സുവോളജി വിഭാഗം മേധാവി ഡോ. സമ്പത്ത് കുമാർ, ഹരികേരളം റിസോഴ്‌സ് പേഴ്‌സൺമാരായ എം.കെ. ദേവരാജൻ, പി.ജി. മനോഹരൻ, വാർഡ് അംഗം ജസ്‌ന സനിൽ എന്നിവർ സംസാരിച്ചു. പെട്രോനെറ്റ് എൽ.എൻ.ജി. സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് ഹരികേരളം മിഷന്റെ സങ്കേതികസഹായത്തോടെ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്താണ് പദ്ധതി നടപ്പാക്കുന്നത്.