
ചോറ്റാനിക്കര : നവരാത്രി പൂജകൾക്കായി ചോറ്റാനിക്കര ക്ഷേത്രമൊരുങ്ങി. ഒമ്പത് ദിനം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക്ക് ഇന്ന് തിരിതെളിയും. വൈകിട്ട് 5.30ന് നടക്കുന്ന കലാസാംസ്കാരിക സമ്മേളനം സംവിധായകൻ ഷാജി കൈലാസ് ഉദ്ഘാടനം ചെയ്യും. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. സുദർശൻ അദ്ധ്യക്ഷനാകും. മുൻ ഇന്ത്യൻഹോക്കി ടീം ക്യാപ്ടൻ പി.ആർ. ശ്രീജേഷ് വിശിഷ്ടാതിഥിയാകും. തുടർന്ന് ചോറ്റാനിക്കര നാട്യാർപ്പണ നൃത്ത വിദ്യാലയത്തിന്റെ ക്ലാസിക്കൽ ഡാൻസ്, 9.30ന് ഫാക്ട് പത്മനാഭനും സംഘവും അവതരിപ്പിക്കുന്ന മേജർസെറ്റ് കഥകളി.
13വരെ നീളുന്ന ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന സംഗീത, നൃത്തോത്സവത്തിൽ രണ്ട് വേദികളിലായി കഥകളി, തിരുവാതിരകളി, ഭരതനാട്യം, മോഹിനിയാട്ടം, നൃത്തനൃത്യങ്ങൾ, സംഗീതക്കച്ചേരി, കൈകൊട്ടിക്കളി, ചിന്തുപാട്ട്, കർണാട്ടിക് ഭജൻസ്, സോപാനസംഗീതം, ഓട്ടൻതുള്ളൽ, ബാലെ, പഞ്ചവാദ്യം തുടങ്ങിയ കലാപരിപാടികൾ നടക്കും.
മൂന്ന് ആനകൾ അണിനിരക്കുന്ന ശീവേലിയാണ് ഇത്തവണത്തെ മറ്റൊരു ആകർഷണം.
ദുർഗാഷ്ടമി ദിനത്തിൽ രാവിലെ എട്ടരയ്ക്കാണ് പ്രശസ്തമായ പവിഴമല്ലിത്തറ മേളം. പത്തിന് വൈകിട്ട് നാലിന് സരസ്വതി മണ്ഡപത്തിൽ പൂജവയ്പ്, വൈകിട്ട് 6.30ന് സിനിമാതാരം നവ്യാനായർ ആൻഡ് ടീം മാതംഗി അവതരിപ്പിക്കുന്ന ഭരതനാട്യം.
11ന് ദുർഗാഷ്ടമി ദിനത്തിൽ രാവിലെ 8.30 നടൻ ജയറാമും 151 കലാകാരന്മാരും അവതരിപ്പിക്കുന്ന പതിനൊന്നാം പവിഴമല്ലിത്തറമേളം.
രാത്രി 8ന് സിനിമാതാരം രചന നാരായണൻകുട്ടി അവതരിപ്പിക്കുന്ന കുച്ചിപ്പുടി.
സ്റ്റേജ് രണ്ടിൽ വൈകിട്ട് 6.30ന് സിനിമ പിന്നണി ഗായകൻ വിധുപ്രതാപിന്റെ ഭക്തിഗാനമേള.
12ന് രാവിലെ 8.30ന് ഉദയനാപുരം ഉദയകുമാറും സംഘവും അവതരിപ്പിക്കുന്ന നാദസ്വരം, മൂന്ന് ഗജവീരന്മാരോടുകൂടിയ ശീവേലി. രാത്രി 9ന് പത്തനംതിട്ട മുദ്ര ഒരുക്കുന്ന ബാലെ ഓം നമ:ശിവായ.
13ന് വിജയ ദശമി ദിനത്തിൽ രാവിലെ 8.30ന് പൂജയെടുപ്പ് വിദ്യാരംഭം