sreeman-
മുപ്പത്തടം ഹോട്ടൽ ദ്വാരകയിൽ നടന്ന ഗാന്ധി ജയന്തിദിനാചരണത്തിൽ യോഗാചാര്യ അമൃത പ്രീതം ഭദ്രദീപം തെളിക്കുന്നു

ആലുവ: സാഹിത്യകാരൻ ശ്രീമൻ നാരായണന്റഎ നേതൃത്വത്തിൽ നടപ്പിലാക്കുന്ന മുപ്പത്തടം എന്റെ ഗ്രാമം ഗാന്ധിജിയിലൂടെ മിഷൻ മഹാത്മാവിന്റെ 155-ാം ജന്മദിനം ആഘോഷിച്ചു. ശ്രീമൻ നാരായണൻ ഉദ്ഘാടനം ചെയ്തു. ശശിധരൻ കല്ലേരി, എസ്. ആന്റണി, കെ.എസ്. പ്രകാശൻ, ബാബുരാജ് ഹരിശ്രീ, എച്ച്.സി. രവീന്ദ്രൻ, അമൃത പ്രീതം, മോഹനൻ പുന്നേലി, പി.കെ ശിവൻ, ചിന്മയ് രവി, സജിത് തുടങ്ങിയവർ സംസാരിച്ചു. ശശിധരൻ കല്ലേരിയുടെ പതിനാറാമത് വർക്ക് ബുക്ക് യോഗാചാര്യൻ എസ്. ആന്റണി യോഗാചാര്യ അമൃത പ്രീതത്തിന് നല്കി പ്രകാശനം ചെയ്തു.