elanji-sucheekaranam

ഇലഞ്ഞി: ഇലഞ്ഞി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിനോടനുബന്ധിച്ച് നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ പെരുമ്പടവത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് തല ഉദ്ഘാടന യോഗത്തിൽ വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഷേർലി ജോയി അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗം സന്തോഷ് കോരപ്പിള്ള, സ്ഥിരം സമിതി അദ്ധ്യക്ഷമാരായ ജിനി ജിജോയ് ,മാജി സന്തോഷ്, അംഗങ്ങളായ മോളി എബ്രഹാം, ജോർജ് ചമ്പമല, സുരേഷ് ജോസഫ് ,സുജിത സദൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് അംഗങ്ങൾക്കൊപ്പം കുടുംബശ്രീ പ്രവർത്തകരും തൊഴിലുറപ്പ് തൊഴിലാളികളും ഹരിത കർമ്മസേനാ അംഗങ്ങളും പൊതുജനങ്ങളും സഹകരിച്ചു.