മൂവാറ്റുപുഴ : മൂവാറ്റുപുഴ ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിസ്മൃതി സംഘടിപ്പിച്ചു. ബ്ലോക്ക് കമ്മിറ്റിക്ക് കീഴിൽ ആറു മണ്ഡലങ്ങളിലും 80 ബൂത്തുകളിലും അനുസ്മരണം നടത്തി. മഹാത്മാഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പാർട്ടിയുടെ അദ്ധ്യക്ഷനായതിന്റെ 100-ാമത് വാർഷിക പരിപാടിയും നടന്നു. പുഷ്പാർച്ചന, വൈഷ്ണവ ജനതോ പ്രാർത്ഥനാ ഗീതാലാപനം, മഹാത്മാ അനുസ്മരണ പ്രസംഗം, ദേശരക്ഷ പ്രതിജ്ഞ, ശ്രമദാനം എന്നിവ വിവിധ ഇടങ്ങളിൽ നടന്നു. ബ്ലോക്ക് തല അനുസ്മരണ യോഗ ഉദ്ഘാടനം പായിപ്രയിൽ ബ്ലോക്ക് പ്രസിഡന്റ്‌ സാബു ജോൺ നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ്‌ ഷാൻ പ്ലാക്കുടി അദ്ധ്യക്ഷത വഹിച്ചു. കെ.പി. ജോയി, കെ.കെ. ഉമ്മർ, മാത്യൂസ് വർക്കി, പി.കെ. മനോജ്‌, പി.എ. അനിൽ, സജി പായിക്കാട്ട്, ഷാനവാസ് പറമ്പിൽ, പി.എ. കബീർ, എം.സി. വിനയൻ, അരുൺ വർഗീസ്, കെ.കെ. സന്തോഷ്‌ കുമാർ, മക്കാർ മങ്കാരത്ത് തുടങ്ങിയവർ നേതൃത്വം നൽകി.