 
പെരുമ്പാവൂർ: ഒക്കൽ ഗവ. എൽ.പി സ്കൂളിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന അക്കാഡമിക് ബ്ലോക്കിന്റെ നിർമ്മാണോദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. 5 ക്ലാസ് മുറികൾ, ടോയ്‌ലറ്റ്, അനുബന്ധ സൗകര്യങ്ങൾ എന്നിവ കെട്ടിടത്തിൽ ഉണ്ടാകും. ഭിന്നശേഷി സൗഹൃദമായി നിർമ്മിക്കുന്ന കെട്ടിടം അടുത്ത അക്കാഡമിക വർഷത്തിന് മുമ്പേ പൂർത്തീകരിക്കും. ഭാവിയിൽ ബഹുനില മന്ദിരമായി വികസിപ്പിക്കാനുള്ള അടിത്തറയോടെയാണ് നിർമ്മാണം. ചടങ്ങിൽ ഒക്കൽ പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ. മിഥുൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി. അജിത് കുമാർ, ഒക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി സാജൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.കെ. രാജേഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ഇ.എസ്. സനിൽ, രാജേഷ് മാധവൻ, പഞ്ചായത്ത് അംഗങ്ങൾ, ഹെഡ്മിസ്ട്രസ് സമീഹത്ത്, പി.ടി.എ പ്രസിഡന്റ് പി.കെ. സിജു എന്നിവർ സംസാരിച്ചു.