തെക്കൻ പറവൂർ: തെക്കൻ പറവൂർ സെന്റ് ജോൺസ് സീനിയർ സെക്കൻഡറി സ്‌കൂളിൽ ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. സ്‌കൂൾ പരിസരവും ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് നാലാംവാർഡ് അങ്കണവാടിയും (പുന്നക്കാവെളി) പരിസരവും ശുചീകരിച്ചു. പ്രിൻസിപ്പൽ റിതു റോയ് പിറ്റ്, അദ്ധ്യാപകരായ റോയ് ജോസ്, ആശ സന്തോഷ്, ബിജിത ബിജു എന്നിവർ നേതൃത്വം നൽകി. കുട്ടികൾക്ക് ലഘുഭക്ഷണവും നൽകി.