mp
കെ.പി.സി.സി മിഷൻ ക്യാമ്പ് ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം നിർവഹിക്കുന്നു

കോലഞ്ചേരി: കുന്നത്തുനാട് മണ്ഡലംതല കെ.പി.സി.സി മിഷൻ ക്യാമ്പ് ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. പട്ടിമറ്റം ബ്ളോക്ക് പ്രസിഡന്റ് കെ.വി. എൽദോ അദ്ധ്യക്ഷനായി. പുത്തൻകുരിശ് ബ്ളോക്ക് പ്രസിഡന്റ് പോൾസൺ പീറ്റർ, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, അഡ്വ. എസ്. അശോകൻ, ഐ.കെ. രാജു, ജെയ്സൽ ജബാർ, ബിന്ദു റെജി എന്നിവർ സംസാരിച്ചു.