കിഴക്കമ്പലം: മുസ്ളീം ലീഗ് പട്ടിമറ്റം ടൗൺ കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച്. മുഹമ്മദ് കോയ അനുസ്മരണം പി.എ. അബ്ദുൾ ഖാദർ മൗലവി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.വി. പരീത് അദ്ധ്യക്ഷനായി. നിയോജക മണ്ഡലം പ്രസിഡന്റ് വി.പി. മുഹമ്മദ്, സെക്രട്ടറി ഡോ. പി.ഐ. ബഷീർ, കെ.എൻ. മൈതീൻ, സി.എം. ഷംനാജ്, ടി.എ. അഷ്റഫ്, കെ.എം. വീരാക്കുട്ടി എന്നിവർ സംസാരിച്ചു.