
കൊച്ചി: അടുത്ത വർഷം ഹജ്ജിന് പോകുന്നവരുടെ പാസ്‌പോർട്ട് കാലാവധിയുമായി ബന്ധപ്പെട്ട ഹർജിയിൽ സർക്കാരിന്റെയും കേന്ദ്ര - സംസ്ഥാന ഹജ്ജ് കമ്മിറ്റികളുടെയും വിശദീകരണം തേടി ഹൈക്കോടതി. 2025 സെപ്തംബർ 23 മുതൽ 2026 ജനുവരി 15 വരെ സാധുതയുള്ള പാസ്‌പോർട്ടുള്ളവർക്ക് മാത്രം 2025ലെ ഹജ്ജിന് പോകാൻ അനുമതി നൽകുന്നതിനെ ചോദ്യം ചെയ്ത് എറണാകുളം ചേരാനെല്ലൂർ സ്വദേശി വി.കെ. സുബൈർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ നടപടി. നാളെ വീണ്ടും പരിഗണിക്കും.