sivasena
സുമിസനൽ അനുസ്മരണ യോഗം ഗണേശോത്സവ ട്രസ്റ്റ് എറണാകുളം ജില്ലാ ചെയർമാൻ പി. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: അങ്കമാലി പുളിയനത്ത് ഒരു കുടുംബത്തെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തിൽ നിയമങ്ങൾ ലംഘിച്ചു ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ ബാങ്കുകൾക്കെതിരെ നടപടി എടുക്കണമെന്ന് ശിവസേനയും എറണാകുളം ഗണേശോത്സവട്രസ്റ്റ് കമ്മിറ്റിയും ആവശ്യപ്പെട്ടു.

ഇതുമായി ബന്ധപ്പെട്ട് നിയമനടപടികൾ സ്വീകരിക്കാനും എറണാകുളം വൈ.എം.സി.എ ഹാളിൽ ചേർന്ന സുമി സനൽ അനുസ്മരണ യോഗം തീരുമാനിച്ചു. ആത്മഹത്യയിൽ നിന്ന് രക്ഷപ്പെട്ട മൂത്ത മകൻ അശ്വന്തിന്റെ വിദ്യാഭ്യാസ ചെലവും സംരക്ഷണവും ഏറ്റെടുക്കാനും തീരുമാനിച്ചു.

ഗണേശോത്സവ ട്രസ്റ്റ് എറണാകുളം ജില്ലാ ചെയർമാൻ പി. രാജേന്ദ്രപ്രസാദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ശിവസേന ജില്ലാ പ്രസിഡന്റ് സജി തുരുത്തിക്കന്നേൽ അദ്ധ്യക്ഷത വഹിച്ചു.