കൊച്ചി: ഗാന്ധിജയന്തിയോടനുബന്ധിച്ച് ജില്ലയിൽ സാമൂഹിക, രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തിൽ പുഷ്പാർച്ചന ഉൾപ്പെടെ പരിപാടികളോടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ അനുസ്‌മരിച്ചു.

കളക്ട്രേറ്റിൽ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്തി. ശുചീകരണ പ്രവർത്തനങ്ങൾക്കും കളക്ടർ നേതൃത്വം നൽകി.

ബി.ഡി.ജെ.എസ് എറണാകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ അനുസ്മരണം ജില്ലാ പ്രസിഡന്റ് അഡ്വ. ശ്രീകുമാർ തട്ടാരത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ. പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന സമിതി അംഗം സി.ജി രാജഗോപാൽ മുഖ്യപ്രഭാഷണം നടത്തി,

കേരള കോൺഗ്രസ് (ബി) എറണാകുളം നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ അനുസ്മരണവും പുഷ്പാർച്ചനയും ജില്ലാ ജനറൽ സെക്രട്ടറി വി.ടി. വിനീത് ഉദ്ഘാടനം ചെയ്തു.

ബി.ഡി.ജെ.എസ് ചേരാനെല്ലൂർ പഞ്ചായത്ത് കമ്മിറ്റിയുടെ അനുസ്മരണ സദസ് ജില്ലാ പ്രസിഡന്റ് അഡ്വ. ശ്രീകുമാർ തട്ടാരത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി.ജെ. സോജൻ അദ്ധ്യക്ഷത വഹിച്ചു.

ഗ്രാമസ്വരാജ് ഫൗണ്ടേഷൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ ഫൗണ്ടേഷൻ ചെയർമാൻ എം.എൻ. ഗിരി ഉദ്ഘാടനം ചെയ്തു.

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ എറണാകുളത്തെ എ.എം.തോമസ് റോഡ് വൃത്തിയാക്കി.

റാക്കോ ജില്ലാ കമ്മറ്റി ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. സംസ്ഥാന പ്രസിഡന്റ് പി.ആർ. പത്മനാഭൻ നായർ ഉദ്ഘാടനം ചെയ്തു.

കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെ ലഹരി വിരുദ്ധദിന സന്ദേശ
ദിനാചരണം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ ഉദ്ഘാടനം ചെയ്തു.

നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി പ്രതിമയിൽ സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് പുഷ്പാർച്ചന നടത്തി.

കച്ചേരിപ്പടി ഗാന്ധിഭവനിൽ അനുസ്‌മരണത്തിൽ വിദ്യാർത്ഥികൾ പങ്കെടുത്തു. ജസ്റ്റിസ് പി.കെ.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി.