കൊച്ചി: ബ്രഹ്മപുരത്ത് കൊച്ചി കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബി.പി.സി.എൽ) നിർമിക്കുന്ന കംപ്രസ്ഡ് ബയോ ഗ്യാസ് പ്ലാന്റിന്റെ (സി.ബി.ജി) തറക്കല്ലിടൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. ഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന സ്വച്ഛ് ഭാരത് ദിവസ് 2024 പരിപാടിയിൽ രാജ്യത്തുടനീളമുള്ള കംപ്രസ്ഡ് ബയോ ഗ്യാസ് (സി.ബി.ജി) പ്ലാന്റുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു.

പ്ലാന്റ് വരുന്നതോടെ ബ്രഹ്മപുരത്തെ മലിനീകരണവും അടിക്കടിയുള്ള തീപിടിത്തവും കുറയ്ക്കാനാകും. പ്ലാന്റിൽ കോർപ്പറേഷനിലെ 150 മെട്രിക് ടൺ ജൈവമാലിന്യം സംസ്കരികരിച്ച് കംപ്രസ്ഡ് ബയോഗ്യാസ് ഉത്പാദിപ്പിക്കാനാകും.

പ്ളാന്റ് 2025 മാർച്ചിൽ പൂർത്തിയാകുമെന്ന് മേയർ പറഞ്ഞു.

വിർച്വൽ ആയി നടന്ന ചടങ്ങിൽ മന്ത്രി പി. രാജീവ്, മേയർ എം. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.