 
കൊച്ചി: 10.9 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കടവന്ത്ര ഗാന്ധിനഗർ ഇ.ഡബ്ല്യു.എസ് 843-ാം നമ്പർ വീട്ടിൽ സുനിൽരാജാണ് (30) അറസ്റ്റിലായത്. കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ കെ.എസ്. സുദർശന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നർക്കോട്ടിക്‌സ് സെൽ എ.സി.പി കെ.എ. അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് ടീമും കടവന്ത്ര പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
പ്രതി താമസിച്ചുവന്നിരുന്ന വീട്ടിൽ നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെത്തിയത്, ഇലക്ട്രോണിക് ത്രാസും സിറിഞ്ചുകളും മൊബൈൽഫോണുകളും പൊലീസ് കണ്ടെത്തി.