gandhi
കോൺഗ്രസ് കുമ്പളം മണ്ഡലം 79-ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഗാന്ധി ജയന്തിആഘോഷവും സ്മൃതിസംഗമവും

കുമ്പളം: കോൺഗ്രസ് കുമ്പളം മണ്ഡലം 79-ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമ്പളം സെന്ററിൽ ഗാന്ധിസ്മൃതി സംഗമവും പുഷ്പാർച്ചനയും നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ.പി. മുരളീധരൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബൂത്ത് പ്രസിഡന്റ് സണ്ണി തണ്ണിക്കോട്ടിൽ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോളി പൗവത്തിൽ, പഞ്ചായത്ത് മെമ്പർ സിമി ജോബി, കെ.വി. റാഫേൽ, മുഹമ്മദ് ഷിയാസ്, എം.ജെ. കിരൺ, ജയ്‌സൺ ജോൺ, സി.കെ. ഗിരിജൻ, ഐ.സി. ആനന്ദൻ, സി.സി. വിജയകുമാർ, സി.കെ. പ്രകാശൻ, അനിരുദ്ധൻ, രാജു എന്നിവർ സംസാരിച്ചു. മധുരപലഹാര വിതരണവും നടത്തി.